ന്യൂഡല്‍ഹി: ഇന്ത്യന്‍ കമ്പനികള്‍ വെനസ്വേലയില്‍നിന്നുള്ള എണ്ണ വാങ്ങിത്തുടങ്ങിയെന്നു റിപ്പോര്‍ട്ട്.
പൊതുമേഖലാ കമ്പനികളായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനും ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷനും ചേര്‍ന്ന് വെനസ്വേലയില്‍നിന്നുള്ള 20 ലക്ഷം ബാരല്‍ അസംസ്കൃത എണ്ണ വാങ്ങിയിട്ടുണ്ടെന്ന് സ്രോതസുകളെ ഉദ്ധരിച്ച് രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
ഇന്ത്യ റഷ്യയില്‍നിന്നുള്ള എണ്ണ ഇറക്കുമതി അവസാനിപ്പിക്കണമെന്നും വെനസ്വേലയില്‍നിന്നും അമേരിക്കയില്‍നിന്നും കൂടുതല്‍ എണ്ണ വാങ്ങണമെന്നുമായിരുന്നു ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാരകരാറിനുള്ള പ്രധാന വ്യവസ്ഥ.
ഏപ്രിലില്‍ റഷ്യയില്‍നിന്നുള്ള എണ്ണ വിതരണം ചെയ്യേണ്ടതില്ലെന്ന് ഇന്ത്യന്‍ എണ്ണ ശുദ്ധീകരണശാലകള്‍ വ്യാപാരികളോടു നിര്‍ദേശിച്ചുവെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെയാണ് വെനസ്വേലയില്‍നിന്ന് ഇന്ത്യ എണ്ണ വാങ്ങിയെന്ന റിപ്പോര്‍ട്ടും വരുന്നത്.